Type to search

പ്രസവം നിര്‍ത്തിയ യുവതി മൂന്ന് മാസത്തിന് ശേഷം വീണ്ടും ഗര്‍ഭിണിയായി; ആശുപത്രിക്കെതിരെ പരാതിയുമായി യുവതിയും കുടുംബവും: നഷ്ടപരിഹാരം നല്‍കണണെന്ന് സര്‍ക്കാര്‍

Latest News Local News News

ഒഡിഷ>>>പ്ര സവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയ ആയ യുവതി മൂന്നു മാസങ്ങള്‍ക്കു ശേഷം വീണ്ടും ഗര്‍ഭിണിയായി. ഒഡിഷയിലെ ജജ്പൂരിലാണ് സംഭവം. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ ആശുപത്രിക്കെതിരെ പരാതിയുമായി യുവതിയും കുടുംബവും രംഗത്തെത്തി. ജജ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് 31കാരിയായ യുവതിക്ക് പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തി എങ്കിലും പരാജയപ്പെട്ടു.

ജജ്പൂരിലെ മാര്‍ക്കണ്ഡപൂര്‍ ഗ്രാമത്തിലെ റിന ജന എന്ന സ്ത്രീയാണ് പ്രസവം സ്ഥിരമായി നിര്‍ത്തുന്നതിനുള്ള ട്യൂബെക്ടോമിക്ക് വിധേയയായത്. മാര്‍ച്ചിലാണ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ യുവതി ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്ര ക്രിയക്കു ശേഷം മൂന്നു മാസം കൃത്യമായി ആര്‍ത്തവം ഉണ്ടായിരുന്നതായും യുവതി വ്യക്തമാക്കി. എന്നാല്‍ പിന്നീട് മൂന്നുമാസമായി ആര്‍ത്തവം ഉണ്ടാകാത്തതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. സംഭവത്തില്‍ യുവതിക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സംഭവത്തെ കുറിച്ച് മൂന്ന് കുട്ടികളുടെ അമ്മയായ യുവതി പറയുന്നത് ഇങ്ങനെ: ‘രണ്ടുമാസമായി ആര്‍ത്തവം ഉണ്ടായിരുന്നില്ല. എന്തോ അസ്വാഭാവികത തോന്നി. തുടര്‍ന്ന് ആശുപത്രിയില്‍ പോയി പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ രണ്ടുമാസം ഗര്‍ഭിണിയാണെന്ന് മനസ്സിലായി. ‘ റിന ജെന പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും ആശുപത്രിക്കും എതിരെ നടപടി ആവശ്യപ്പട്ട് യുവതി പരാതി നല്‍കി. സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.