ഇ എസ് എ വിഷയത്തില്‍ യുഡിഎഫിന്റേയും ഡീന്‍ കുര്യാക്കോസ് എം പിയുടേയും നിലപാട് ഇരട്ടത്താപ്പ് നയം

-

കോതമംഗലം>>ഇ എസ് എ വിഷയത്തില്‍ യുഡിഎഫിന്റേയും ഡീന്‍ കുര്യാക്കോസ് എം പിയുടേയും നിലപാട് ഇരട്ടത്താപ്പ് നയം . കുട്ടമ്പുഴ പഞ്ചായത്തിലെ ഏതാനും മേഖലകള്‍ ഇ എസ് എ പരിധിയിലാണെന്നത് പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തില്‍ മുന്‍ എം പിയെ ഉള്‍പ്പെടെ കുറ്റപ്പെടുത്തുന്നത് വസ്തുതാപരമായി തെറ്റാണെന്നും മുന്‍ എം പി ജോയ്സ് ജോര്‍ജും ആന്റണി ജോണ്‍ എം എല്‍ എ യും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
കുട്ടമ്പുഴ വില്ലേജിലെ 658.85 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഇ എസ് എ യില്‍ ഉള്‍പ്പെട്ടതായി കാണിച്ചിരുന്നത്. ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ട് പ്രകാരം 622.64 ചതുരശ്ര കിലോമീറ്റരായി ഇത് കുറഞ്ഞിരുന്നു.ഇപ്പോള്‍ ഇത് 499.97 മാത്രമാണ് 158 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഒഴിവാക്കപ്പെട്ടത്. ഇപ്പോള്‍ വടാട്ടുപാറ,കല്ലേലിമേട് പ്രദേശങ്ങള്‍ ഇ എസ് എ യില്‍ ഉള്‍പ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തത് കേരളത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കാത്തതുകൊണ്ടാണെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരിക്കെ ഇപ്പോഴത്തെ യു ഡി എഫ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ് . സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചുവരുകയാണ്.
കുട്ടമ്പുഴ ഈ മേഖലയില്‍ വരില്ലെന്നും ഇവര്‍ അറിയിച്ചു . ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതയും പ്രഹസന സമരവുംയു ഡി എഫ് അവസാനിപ്പിക്കണം . എല്‍ ഡി എഫ് കണ്‍വീനര്‍ കെ കെ ശിവന്‍,എം കെ രാമചന്ദ്രന്‍, പി ജെ ഷിബി, കെ എം വിനോദ് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →