
വൈപ്പിന്‍>>> ഭര്‍തൃഗൃഹത്തില്‍ 24കാരിയായ യുവതിയെ മരിച്ച നിലയില്‍. ചെറായി കുറ്റിപ്പിള്ളിശ്ശേരി ശരത്തിന്റെ ഭാര്യയും കൈതാരം കൊല്ലംമുറി വിജയന്റെ മകളുമായ ഗോപികയുടെ മൃതേദഹമാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ചെറായി ദേവസ്വംനടയ്ക്കു സമീപത്തുള്ള വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് മരണം. ജനല്‍കമ്ബിയില്‍ നിന്നുള്ള ഷാള്‍ കഴുത്തില്‍ കെട്ടി നിലത്തിരിക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്നു പൊലീസ് പറഞ്ഞു.
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ ഭര്‍തൃസഹോദരനാണ് മൃതദേഹം കണ്ടത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഗോപികയുടെയും ശരത്തിന്റെയും വിവാഹം. ഗോപികയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മുനമ്ബം ഡിവൈഎസ്പി ആര്.ബൈജുകുമാര്‍, ഇന്‍സ്പെക്ടര്‍ എ.എല്‍.യേശുദാസ്, എസ്ഐമാരായ എസ്.ശ്യാംകുമാര്‍, വി.മുരളീധരന് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Follow us on