LOADING

Type to search

മദ്യപിച്ച് ബോധരഹിതനായി വഴിയരികില്‍ വീണ വയോധികന്‍ സൂര്യ താപമേറ്റ് മരിച്ചു

Kerala

മദ്യപിച്ച് ബോധരഹിതനായി റോഡരികില്‍ വീണു കിടന്നയാള്‍ സൂര്യ താപമേറ്റു മരിച്ചു.റാന്നി അങ്ങാടി മേനാംതോട്ടം സ്വദേശി മേപ്പുറത്ത് സണ്ണി തോമസ് (64) ആണ് മരിച്ചത്.റാന്നി ഇട്ടിയപ്പാറ കോളേജ് റോഡിലെ ബാര്‍ ഹോട്ടലിനു സമീപമാണ് സംഭവം.രാവിലെ ഒന്‍പതു മണിയോടെയാണ് ഇയാള്‍ റോഡരികില്‍ വീഴുന്നത്.മദ്യപിച്ച ശേഷം വീണു കിടക്കുന്നതിനാല്‍ ആരും തിരിഞ്ഞു നോക്കിയില്ല.സമയം കുറേ കഴിഞ്ഞിട്ടും എഴുന്നേറ്റു പോകാതായതോടെ സമീപത്തെ വ്യാപാരികള്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു.അതിനും ഒരു മണിക്കൂറിന് ശേഷം പൊലീസ് സ്ഥലത്തെത്തിയെങ്കിലും സണ്ണി മരിച്ചിരുന്നു.ചൂടു കനത്തോടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടു മരിച്ചതാകാമെന്നാണ് നിഗമനം.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.