യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

-

തിരുവനന്തപുരം >>കാട്ടക്കടയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച് കുടുംബം.

സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വെള്ളറട സ്വദേശിനിയായ രാജലക്ഷ്മിയെ വ്യാഴാഴ്ചയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്ബ് സഹോദരിയെ വിളിച്ച് സന്തോഷത്തോടെ സംസാരിച്ച രാജലക്ഷ്മിയുടെ മൃതദേഹമാണ് പിന്നീട് കുടുംബം കാണുന്നത്. രണ്ടര വര്‍ഷം മുമ്പായിരുന്നു രാജലക്ഷ്മിയും പുന്നവിള സ്വദേശി ബിനുവുമായുള്ള വിവാഹം. 25 പവന്‍ സ്വര്‍ണവും 18 സെന്റ് സ്ഥലവും 60,000 രൂപയും സ്ത്രീധനമായി നല്‍കി. എന്നാല്‍ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴേക്കും പീഡനം തുടങ്ങി.

കുട്ടികള്‍ വേണ്ടെന്നായിരുന്നു ബിനുവിന്റെയും കുടുംബത്തിന്റെയും തീരുമാനം. ഇതേ ചൊല്ലിയും വഴക്ക് പതിവായിരുന്നു. രാജലക്ഷ്മിയുടെ ശരീരത്തില്‍ ബിനു മുമ്ബ് മര്‍ദിച്ചിരുന്നതിന്റെ മുറിവുകളുണ്ടായിരുന്നെന്ന് സഹോദരി രേഷ്മയും പറയുന്നു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →