കാമുകിയുടെ ഭര്‍ത്താവിനെ കണ്ട് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടിയ യുവാവ് മരിച്ചു

ജയ്പൂര്‍>>കാമുകിയുടെ ഭര്‍ത്താവ് വന്നപ്പോള്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടിയ യുവാവ് മരിച്ചു. ഭര്‍തൃമതിയായ യുവതിയുമായി പ്രണയത്തിലായിരുന്ന 29കാരന്‍ അവളുടെ ഭര്‍ത്താവ് വന്നപ്പോള്‍ പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നുവെന്ന് പൊലിസ് അറിയിച്ചു. ജയ്പൂരിലാണ് സംഭവം നടന്നത്.
ഉത്തര്‍പ്രദേശ് സ്വദേശിയായ മൊഹ്സിനാണ് മരിച്ചത്. വിവാഹിതയായ യുവതിയുടെയും മകളുടെയും കൂടെ ഇയാള്‍ വാടകഫ്ളാറ്റില്‍ കഴിഞ്ഞുവരികയായിരുന്നുവെന്ന് പ്രതാപ് നഗര്‍ പൊലിസ് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് നൈനിറ്റാളില്‍നിന്ന് യുവതി ഇയാള്‍ക്കൊപ്പം ഒളിച്ചോടിയതാണ്. പിന്നീട് ഇവരെ അന്വേഷിക്കാന്‍ തുടങ്ങിയ ഭര്‍ത്താവ് ഒടുവില്‍ കണ്ടെത്തുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →