വൈപ്പിന്‍ നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചു

-

വൈപ്പിന്‍ >>നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചു. നായരമ്പലം സ്വദേശിനി സിന്ധു (30) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകനെ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് യുവതിയേയും മകനേയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ വീട്ടിലെത്തുമ്പോള്‍ രണ്ട് പേരും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ യുവതിക്ക് ജീവനുണ്ടായിരുന്നു. യുവതി നല്‍കിയ മരണമൊഴിയില്‍ കൃത്യമായി സമീപവാസിയായ യുവാവിനെതിരെ പരാമര്‍ശമുണ്ട്. ഈ യുവാവിനെതിരെ ഇവര്‍ രണ്ട് ദിവസം മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →