ഇരുപത്തിരണ്ടുകാരിയായ വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

രാജി ഇ ആർ -


പുനലൂര്‍>>> പുനലൂരില്‍ ഇരുപത്തിരണ്ടുകാരിയായ വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ചെമ്ബഴന്തി എസ്എന്‍ കോളേജിലെ എംഎ വിദ്യാര്‍ത്ഥിനി ആതിരയാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

ആത്മഹത്യയാണെന്നാണ് സൂചനകള്‍. പുനലൂര്‍ കരുവാളൂര്‍ പഞ്ചായത്തിലെ വേഞ്ചെന്പ് വേലംകോണം സ്വദേശിയാണ് ആതിര.

തൊഴിലുറപ്പ് പണിക്കായി പോയ ആതിരയുടെ അമ്മ സരസ്വതി ശനിയാഴ്ച വൈകീട്ടോടെ തിരിച്ചെത്തിയപ്പോഴാണ് ആതിര തൂങ്ങിയ നിലയില്‍ കണ്ടത്. വാതില്‍ തുറക്കാനായി നിരവധി തവണ വാതിലില്‍ മുട്ടിയിട്ടും ആതിര വാതില്‍ തുറന്നില്ല. ഇതോടെ കതക് തള്ളിതുറന്ന് അകത്ത് കയറിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ ആതിരയുടെ ശരീരം കാണപ്പെട്ടത്.

അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ ഉടന്‍ തന്നെ കെട്ട് അഴിച്ച് ആതിരയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പുനലൂര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസിന്റെ പ്രഥമിക അന്വേഷണത്തില്‍ പറയുന്നത്. എന്നാല്‍ ആതിരയുടെ കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് സൂചന.