സഹോദരിയുടെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; സഹോദരി ഭര്‍ത്താവിനെ കാണാനില്ല

രാജി ഇ ആർ -

ചേര്‍ത്തല>>>ആലപ്പുഴയില്‍ സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ ഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കരപ്പളളി സ്വദേശിനി ഹരികൃഷ്ണ(25) യാണ് മരിച്ചത്. യുവതിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സഹോദരിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്.

യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നത്. ഫോന്‍സിക് പരിശോധന പൂര്‍ത്തിയായി. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍ക്കാലിക നഴ്‌സാണ് ഹരികൃഷ്ണ.


സഹോദരി ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ രതീഷിനെ കാണാനില്ലെന്നും ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയെന്നും പട്ടണക്കാട് പൊലീസ് അറിയിച്ചു.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ് ഹരികൃഷ്ണയുടെ സഹോദരി. വെള്ളിയാഴ്ച സഹോദരിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തി എന്നാണു പ്രാഥമിക വിവരം.