LOADING

Type to search

152 അടി വലുപ്പത്തില്‍ ഒരു ലക്ഷം ബലൂണുകള്‍; ഗാന്ധിജിയുടെ ചിത്രവുമായി ഡാവിഞ്ചി സുരേഷ്

Latest News Local News News

തിരുവനന്തപുരം:ഗാന്ധിജിയുടെ 152 ാം ജന്മവാര്‍ഷികത്തിലാണ് 152 അടി വലിപ്പമുള്ള ചിത്രം ഒരുക്കിയത്. ആദ്യം തുണി ഉപയോഗിച്ച് നിര്‍മിക്കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ മഴ വെല്ലുവിളി ഉയര്‍ത്തിയതോടെ ബലൂണ്‍ എന്ന ആശയത്തിലേക്ക് മാറി.

ഒരു ലക്ഷം ബലൂണുകള്‍ ഉപയോഗിച്ചാണ് ഗാന്ധിജിയുടെ ചിത്രം ഒരുക്കിയത്. ചിത്രകാരന്‍ ഡാവിഞ്ചി സുരേഷിന്റെ നേതിര്ത്വത്തിലുള്ള സംഘം നടത്തിയ മണിക്കൂറുകള്‍ നീണ്ട കഠിനാധ്വാനത്തില്‍ ഒടുവിലാണ് ചിത്രം യാഥാര്‍ഥ്യമായത്.

ടീം വര്‍ക്ക് ആണ് വ്യത്യസ്ത ആശയം യാഥാര്‍ത്ഥ്യമാക്കിയത് എന്ന് ചിത്രകാരന്‍ ഡാവിഞ്ചി സുരേഷ് വ്യക്തമാക്കി. ഇതിനു മുന്‍പ് പല ആശയങ്ങളിലും ചിത്രരചന നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ബലൂണുകള്‍ ഉപയോഗിച്ച് ചിത്ര രചന നടത്തിയത്. ബലൂണ്‍ ഉപയോഗിച്ചുള്ള ഗാന്ധിജിയുടെ ചിത്രമെന്ന ആശയം വിജയം കണ്ടത്തില്‍ സന്തോഷമുണ്ടെന്നും ഡാവിഞ്ചി സുരേഷ് പറഞ്ഞു.

ബലൂണ്‍ ഉപയോഗിച്ചുള്ള ചിത്രം ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിട്ടുണ്ട്. ആക്‌സോ എന്‍ജിനിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡും സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും സംയുക്തമായാണ് ചിത്രരചന സംഘടിപ്പിച്ചത്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.