ദളിത് പീഡനങ്ങളിലെ ആശങ്കയകറ്റണം : സാംബവര്‍ സമാജം

-

പെരുമ്പാവൂര്‍ >> രാജ്യത്ത് പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെ പ്രത്യക്ഷമായും പരോക്ഷമായും നടക്കുന്ന ദളിത് പീഡനങ്ങളില്‍ കേരള ഹിന്ദു-സാംബവര്‍ സമാജം സംസ്ഥാന കൗണ്‍സില്‍ യോഗം കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. വിദ്യാഭ്യാസ മേഖലയില്‍ പോലും കടുത്ത ജാതി വിവേചനം നിലനില്‍ക്കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്നും ഇത്തരം അക്രമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും കേരള ഹിന്ദു-സാംബവര്‍ സമാജം സംസ്ഥാന കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരള ഹിന്ദു-സാംബവര്‍ സമാജം ഒമ്പതാം സംസ്ഥാന സമ്മേളനം പെരുമ്പാവൂര്‍ എന്‍.എന്‍.ഹാളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് സി.സി.കുട്ടപ്പന്‍ മാസ്റ്റര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് കുഞ്ഞുമോന്‍ കെ.കന്യാടത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ സെക്രട്ടറി പി.എ.രവീന്ദ്രന്‍ സമ്മേളത്തില്‍ നന്ദി പ്രകാശിപ്പിച്ചു. പുതിയ സംസ്ഥാന പ്രസിഡന്റായി കെ.കെ.രാജന്‍ ചിത്രപ്പുഴ(എറണാകുളം) സംസ്ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞുമോന്‍ കെ.കന്യാടത്ത് (തൃശ്ശൂര്‍) സംസ്ഥാന ഖജാന്‍ജി കെ.രാജപ്പന്‍ ഇത്തിത്താനം(കോട്ടയം) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍:- രക്ഷാധികാരി : സി.സി.കുട്ടപ്പന്‍മാസ്റ്റര്‍(എറണാകുളം), രജിസ്റ്റര്‍:കെ.എ.തങ്കച്ചന്‍ (കോട്ടയം),വൈസ് പ്രസിഡന്റ്മാര്‍ : പി.കെ.അയ്യപ്പന്‍കുട്ടി(എറണാകുളം),രാജന്‍ സൂര്യാലയം(ആലപ്പുഴ). സംസ്ഥാന സെക്രട്ടറിമാര്‍: പി.എം.അയ്യപ്പന്‍കുട്ടി കാവനാല്‍ (എറണാകുളം), സി.ജി.വേലായുധന്‍ (കോട്ടയം). കമ്മിറ്റി അംഗങ്ങള്‍: സി.കെ.ജയ, ടി.എ.ഗോപി(എറണാകുളം) സി.എം.ദേവ് (കോട്ടയം),സുധ രാജു(ആലപ്പുഴ).

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →