ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ലഹരികലര്‍ത്തിയ ശീതളപാനിയം നല്‍കിയ ശേഷമെന്ന് പ്രതികളുടെ മൊഴി

ന്യൂസ് ഡെസ്ക്ക് -

കോഴിക്കോട് >>>കായക്കൊടിയില്‍ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ലഹരികലര്‍ത്തിയ ശീതളപാനിയം നല്‍കിയ ശേഷമെന്ന് പ്രതികളുടെ മൊഴി. പീഡന വിവരം പുറത്ത് പറയരുതെന്ന് പ്രതികളായ സായൂജും സുഹൃത്തുക്കളും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.

പെണ്‍കുട്ടി വീട് വിട്ടിറങ്ങിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഒക്ടോബര്‍ മൂന്നാം തീയതി ജാനകികാട്ടിലേക്ക് പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുപോയത് തെക്കേപറമ്ബത്ത് സായൂജാണ്.

പിന്നാലെ സുഹൃത്തുക്കളായ ഷിബു,രാഹുല്‍,അക്ഷയ് എന്നിവരും എത്തി. ശീതളപാനീയം നല്‍കി മയക്കിയതിന് ശേഷമായിരുന്നു ക്രൂരമായ കൂട്ട പീഡനം. ബോധം തെളിഞ്ഞപ്പോള്‍ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും ഭയം കാരണം വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ലന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി വീണ്ടും സമീപച്ചപ്പോള്‍ പെണ്‍കുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു.

രാത്രി ദുരൂഹസാഹചര്യത്തില്‍കുറ്റ്യാടിക്ക് സമീപം കുട്ടിയെ കണ്ട നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടി മൊഴിയില്‍ പറയുന്ന കാര്യങ്ങളെല്ലാം പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →