
പെരുമ്പാവൂർ >> പെരുമ്പാവൂരിൽ ഓൺലൈൻ മീഡിയയിൽ ജീവനക്കാരിയായിരുന്ന യുവതിയുടെ ആത്മഹത്യാ കുറിപ്പെഴുതിയ ഡയറിയിലെ വിവരങ്ങൾ പുറത്ത്. സ്ഥാപനത്തിലെ മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ഡയറിയിലെ കുറിപ്പുകൾ പുറത്ത് വന്നിരിക്കുന്നത്.
സ്ഥാപനത്തിലെ മേധാവി മിഥുൻ തന്നെ തകർക്കാൻ ശ്രമിക്കുകയാണ്. ശരീരവും മനസ്സും ഒരുപോലെ തളർന്ന് ഒത്തിരി വിഷമത്തോടെയാണ് ഞാൻ ഇത് എഴുതുന്നത്. കേസ് തീർത്തില്ല എന്ന കാരണത്താൽ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് മോശമായി ചിത്രീകരിക്കുകയും തകർക്കാൻ ശ്രമിക്കുകയുമാണ്. പപ്പയും അമ്മയും എന്നോട് ക്ഷമിക്കണം എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ്. തെറ്റ് ചെയ്തിട്ടില്ല എന്ന് നിങ്ങൾ മാത്രം വിശ്വസിച്ചാൽ മതി എന്ന് എഴുതിയാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.
അതേസമയം ഓൺലൈൻ മീഡിയയിലെ ജീവനക്കാരിയായിരുന്ന യുവതിക്ക് സ്ഥാപന മേധാവി മിഥുൻ അയച്ച സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന നിങ്ങളെ റിപ്പോർട്ടർ ആയോ എഡിറ്റർ ആയോ നിയമിച്ചിട്ടില്ല. സ്ഥാപനത്തിന് നിരക്കാത്ത പ്രവർത്തികൾ ചെയ്തത് കൊണ്ടാണ് പുറത്താക്കിയതെന്ന് മിഥുൻ പറയുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് സ്ഥാപനത്തിന് ഉണ്ടായത്. യുവതിയുടെ പ്രവർത്തികൾ കാരണമാണ് നഷ്ടമുണ്ടായത്. ഗുരുതര രോഗിയാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് നടപടി സ്വീകരിക്കാതിരുന്നത്. കൂടാതെ പല സാമഗ്രികളും കാണാതായിട്ടുണ്ട്. എന്നാൽ അത് യുവതിയുടെ മേൽ ആരോപിക്കുന്നില്ല എന്നും സന്ദേശത്തിൽ ഉണ്ട്. പറഞ്ഞതിൽ കൂടുതൽ ശമ്പളം നൽകിയിട്ടും ഗുരുതര ആരോപണങ്ങൾ ഉയർത്തി ഭീഷണിപ്പെടുത്തി സ്ഥാപനത്തെ ദുരുപയോഗം ചെയ്യുകയാണ് യുവതിയെന്ന് സന്ദേശത്തിൽ പരാമർശിക്കുന്നു.
തെറ്റൊന്നും ചെയ്യാതെ കള്ളിയാക്കാൻ ശ്രമിച്ചതിതിൽ വിഷമിച്ചാണ് യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.മിഥുൻ പുല്ലുവഴി, ജോബി, മിനി എന്നിവർക്കെതിരെയാണ് ആരോപണങ്ങൾ
എല്ലവരും തന്നോട് ക്ഷമിക്കണം എന്നും എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളൂ എന്നും അവൾ കുറിപ്പിൽ പറയുന്നു. സ്ഥാപനത്തിലെ ജീവനക്കാരോട് ചോദിച്ചാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മനസ്സിലാകുമെന്ന് കുറിപ്പിൽ പറയുന്നു. യുവതിയുടെ പ്രാഥമിക മൊഴി ശേഖരിച്ച ശേഷം കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.