സൈക്കിളിന്റെ വില 42,000 രൂപ; ഓഫര്‍ വില 11,500 :സൈക്കിളിന് പകരം വീട്ടിലെത്തിയത് ഒരു ചക്രവും ട്യൂബും പ്ലാസ്റ്റിക് ചാക്കുകളും

-

തൃശൂര്‍>>ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റിലൂടെ സൈക്കിള്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് ഒരു ചക്രവും ട്യൂബും പ്ലാസ്റ്റിക് ചാക്കുകളും.

11,500 രൂപയുടെ സൈക്കിള്‍ ഓര്‍ഡര്‍ ചെയ്ത് പണവും നല്‍കിയ യുവാവാണ് തട്ടിപ്പിനിരയായത്. കോലഴി സ്വദേശി ജയകുമാര്‍ ആണു വഞ്ചിക്കപ്പെട്ടത്.

ഓര്‍ഡര്‍ ചെയ്തപ്പോള്‍ പറഞ്ഞതിന് നാലു ദിവസം മുന്നേ സാധനം വീട്ടിലെത്തി. പണം നല്‍കുകയും ചെയ്തു. പിന്നീട് തുറന്ന് നോക്കിയപ്പോഴാണ് തുരുമ്ബിച്ച ഒരു സൈക്കിള്‍ ചക്രവും പ്ലാസ്റ്റിക് ചാക്കും കണ്ടത്. വിയ്യൂര്‍ പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 27ന് ആണു ജയകുമാര്‍ പ്രമുഖ കമ്ബനിയുടെ ഗീയര്‍ സൈക്കിളിന് ഓര്‍ഡര്‍ നല്‍കിയത്.

15 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന 21 ഗീയറുകളുള്ള സൈക്കിളിന് 42,000 രൂപയായിരുന്നു യഥാര്‍ഥ വില. പ്രത്യേക ഓഫറിന്റെ ഭാഗമായി 11,500 രൂപയ്ക്കാണ് സൈക്കിള്‍ വാഗ്ദാനം ചെയ്തത്. ജനുവരി 11നു സൈക്കിള്‍ എത്തുമെന്നായിരുന്നു അറിയിപ്പെങ്കിലും 4 ദിവസം മുന്‍പു തന്നെ വീട്ടിലെത്തിച്ചു.

പണം നല്‍കിയ ശേഷമാണു തട്ടിപ്പു തിരിച്ചറിയുന്നത്. ഓണ്‍ലൈനിലൂടെ ഒട്ടേറെത്തവണ സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരം അനുഭവമെന്നു പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →