26-ാംമത് സംസ്ഥാനതല ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് കോതമംഗലത്ത് നടന്നു

-

 

കോതമംഗലം>>26-ാംമത് സംസ്ഥാനതല ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് കോതമംഗലത്ത് നടന്നു.ജില്ലകളെ പ്രതിനിധീകരിച്ച് അഞ്ഞൂറിലധികം മത്സരാര്‍ത്ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.പാലക്കാട് ജില്ലയ്ക്ക് ആണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.എറണാകുളം ജില്ലക്കാണ് റണ്ണര്‍ അപ്പ്.കോതമംഗലത്ത് വച്ച് നടന്ന ചടങ്ങ് ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.കേരള സംസ്ഥാന അത്ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ: അന്‍വര്‍ അമീന്‍ അധ്യക്ഷത വഹിച്ചു.കേരള അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി പി ഐ ബാബു സ്വാഗതവും എറണാകുളം ഡി എ എ പ്രസിഡന്റ് ജെയിംസ് മാത്യു നന്ദിയും പറഞ്ഞു.

 

വിജയികള്‍ക്കുള്ള ട്രോഫികള്‍ എംഎല്‍എ വിതരണം ചെയ്തു.2021 ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ ടി പി ഔസേപ്പിനെ ചടങ്ങില്‍ ആദരിച്ചു.എം രാമചന്ദ്രന്‍(കെ എസ് എ എ ട്രഷറര്‍),റോയി വര്‍ഗീസ് ഐ ആര്‍ എസ് (കണ്‍വീനര്‍,പ്ലാനിംഗ് കമ്മിറ്റി, കെ എസ് എ എ),ഡോ. സക്കീര്‍ ഹുസൈന്‍ വി പി (എ എഫ് ഐ പ്രതിനിധി),ജെയിംസ് മാത്യു( പ്രസിഡന്റ് ഇ ഡി എ എ),കെ പി തോമസ്(ദ്രോണോചാര്യ അവാര്‍ഡ് ജേതാവ്),മനോജ് ലാല്‍(പ്രസിഡന്റ് ആലപ്പുഴ ഡി എ എ ഒളിമ്പ്യന്‍),വി കെ തങ്കച്ചന്‍(വൈസ് പ്രസിഡന്റ് കെ എസ് എ എ),നാരായണന്‍ നമ്പൂതിരി (വൈസ് പ്രസിഡന്റ് കെ എസ് എ എ),ചന്ദ്രന്‍ ശേഖരന്‍പിള്ള കെ(ജോയിന്റ് സെക്രട്ടറി കെ എസ് എ എ),ജിറ്റോ മാത്യു(സെക്രട്ടറി ഇടുക്കി ഡി എ എ),തങ്കച്ചന്‍ മാത്യു(സെക്രട്ടറി കോട്ടയം ഡി എ എ),എബ്രഹാം കെ ജോസഫ്(സെക്രട്ടറി പത്തനംതിട്ട ഡി എ എ),കെ കെ പ്രതാപന്‍(സെക്രട്ടറി ആലപ്പുഴ ഡി എ എ),ഡോ.ഹരിദയാല്‍(സെക്രട്ടറി തൃശൂര്‍ ഡി എ എ)എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →