ചണ്ഡിഗഡ്>> ഹരിയാനയിൽ റോഡരികിൽ ഉറങ്ങുകയായിരുന്ന അഞ്ചു കുടിയേറ്റ തൊഴിലാളികൾ ട്രക്ക് കയറി മരിച്ചു. 12 പേർക്കു പരിക്കേറ്റു. ഝാജർ ജില്ലയിൽ കുൻഡ്ലി-മനേസർ-പാൽവാൽ എക്സ്പ്രസ് വേയിലായിരുന്നു സംഭവം. ഉത്തർപ്രദേശ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. റോഡ് അറ്റകുറ്റപ്പണിക്ക് എത്തിയവരാണിവർ. കൽക്കരിയുമായെത്തിയ ട്രക്ക് മീഡിയനിലേക്ക് ഇടിച്ചുകയറി കീഴ്മേൽ മറിയുകയായിരുന്നു. രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള ട്രക്കാണ് അപകടത്തിൽപ്പെട്ടത്.
തൃശ്ശൂര്‍>> ആമ്പല്ലൂർ ദേശീയ പാതയിൽ മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. കാസര്‍കോട് നിന്നും മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസും മൂര്‍ക്കനാട് നിന്നും തൊടുപുഴയിലേക്ക് പോയിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 5.10 നായിരുന്നു അപകടം. സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിറകില്‍ നിയന്ത്രണം ...
ഇടുക്കി>>സ്വകാര്യ ബസിടിച്ച് മറിഞ്ഞുവീണ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. ഇടുക്കി തൊടുപുഴയിലാണ് സംഭവം.റിട്ടയേഡ് എസ്ഐ പുറപ്പുഴ സ്വദേശി ചന്ദ്രനാണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. തൊടുപുഴ – ഇടുക്കി റോഡിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം. ട്രാഫിക്ക് ബ്ലോക്കിനിടയിൽ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് തട്ടി ...
ബെംഗളൂരു>>ജക്കൂർ എയ്റോഡ്രോമിൽ ലാൻഡിങ്ങിനിടെ ചെറുവിമാനം തല കീഴായി മറിഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സ്വകാര്യ കമ്പനിയുടെ സെസ്ന 185 വിമാനമാണ് മറിഞ്ഞത്. പൈലറ്റ് ആകാശ് ജയ്സ്വാൾ, ഡൈവിങ് വേൾഡ് ചാമ്പ്യൻ ചെറിൽ ആൻസ്റ്റേൺസിൻ എന്നിവരായിരുന്നു.വിമാനത്തിലുണ്ടായിരുന്നത്. ഇരുവർക്കും പരിക്കേറ്റു. റൺവേയിലൂടെ നീങ്ങിത്തുടങ്ങിയപ്പോൾ നായ്ക്കളെ കണ്ടതിനെത്തുടർന്ന് വെട്ടിച്ചപ്പോളാണ് വിമാനം മറിഞ്ഞതെന്നാണ് ...
ന്യൂഡൽഹി>> വിമാനയാത്രയ്ക്കിടെ യാത്രക്കാരന്റെ മൊബൈൽ ഫോണിന് തീപിടിച്ചു. തീ അണയ്ക്കുന്ന ഉപകരണം ഉപയോഗിച്ച് ക്യാബിൻ ക്രൂ തീ ആളിപടരുന്നത് തടഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം. ഇൻഡിഗോയുടെ ദിബ്രുഗഡ് ഡൽഹി വിമാനത്തിലെ യാത്രക്കാരന്റെ മൊബൈൽ ഫോണിനാണ് തീപിടിച്ചത്. ആർക്കും പരിക്കില്ലെന്ന് ഡിജിസിഎ അറിയിച്ചു. വിമാനം ദിബ്രുഗഡിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന സമയത്താണ് ...
സാൻജോസ് >> അടിയന്തര ലാന്‍ഡിങ്ങിനിടെ കോസ്റ്റാറിക്കയില്‍ ഡിഎച്ച്എലിന്റെ ചരക്കുവിമാനം രണ്ടായി പിളര്‍ന്നു. വ്യാഴാഴ്ച ജുവാൻ സാന്താമരിയ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിങ്-757 വിമാനം സാങ്കേതിക തകരാർ മൂലം അടിയന്തര ലാൻഡിങ്ങിനായി 25 മിനിറ്റിനുശേഷം തിരിച്ചിറക്കിയപ്പോഴാണ് അപകടമുണ്ടായത്. #BREAKING #NEWS | A DHL Boeing 757 Freighter ...
കഞ്ചിക്കോട്>> ചരക്കു ലോറി സ്കൂട്ടറിൽ ഇടിച്ച് തെറിച്ചുവീണ ഇരട്ടസഹോദരങ്ങളുടെ ദേഹത്ത് മറ്റൊരു ലോറി കയറിയിറങ്ങി ദാരുണാന്ത്യം. എറണാകുളം ചോറ്റാനിക്കര തിരുവാങ്കുളം വടവുകോട് കൈമണ്ണിൽ വീട്ടിൽ ജോണിന്റെ മക്കളായ ദീപക് മാത്യു ജോൺ (35), ദീപു ജോൺ ജോൺ (35) എന്നിവർ മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ദേശീയപാത ചടയൻകാലായിൽ ...
ഉഡുപ്പി>>കര്‍ണാടക ഉഡുപ്പിക്ക് സമീപം കടലില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. കോട്ടയം ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളായ അലന് റെജി (22), അമല്‍ സി.അനില്‍ (22) എന്നിവരാണ് മരിച്ചത്. ആൻ്റണി ഷെനോയി എന്ന വിദ്യാർത്ഥിക്കായി തിരച്ചിൽ നടന്നുവരികയാണ്. 42 അംഗ വിനോദയാത്രാ സംഘത്തിലെ വിദ്യാര്‍ഥികളാണ് ...
തിരുവനന്തപുരം>> മദ്യപിച്ച് റോഢരികിൽ ബോധംകെട്ട് വീണുകിടന്നയാൾ കാർ കയറി മരിച്ചു. പാലോട് ബീവറേജസ് ഔട്ട്ലറ്റിന് മുന്നിലാണ് സംഭവം. കരിമൺകോട് തേക്കുംമൂട് മൂന്ന് സെന്റ് കോളനിയിൽ താമസിക്കുന്ന സുന്ദരൻ ആണ് മരിച്ചത്. 52 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അപകടം നടന്നത്. ബീവറേജസിൽ നിന്ന് മദ്യം വാങ്ങാനെത്തിയവർ കാർ ...
സിയോള്‍ >>ദക്ഷിണ കൊറിയന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ച് നാല് മരണം. തലസ്ഥാനമായ സിയോളില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ സാഷെയോണിലെ വ്യോമതാവളത്തിനടുത്ത് വച്ചായിരുന്നു അപകടം. മരിച്ച നാല് പേരും പൈലറ്റുമാരാണ്.പരിശീലനപ്പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പ്രതിരോധ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ...
ന്യൂഡൽഹി>>രാജ്യത്തെ പല ഭാഗങ്ങളിലായി ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് തീപിടിച്ച സംഭവങ്ങളില്‍ ഫോറന്‍സിക് അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. സംഭവങ്ങള്‍ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ തെറ്റ് കണ്ടെത്തിയാല്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുക്കും എന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ...
Follow us on