സംഭവത്തില്‍ ദൂരൂഹത;കൊല്ലപ്പെട്ട നഴ്‌സിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത് അഞ്ഞൂറിലധികം ഗര്‍ഭനിരോധന ഉറകള്‍;നിരവധി പ്രമുഖരുടെ നമ്പരുകള്‍ ഫോണില്‍

ചെന്നൈ>>അതിദാരുണമായി കൊല്ലപ്പെട്ട നഴ്‌സിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത് അഞ്ഞൂറിലധികം ഗര്‍ഭനിരോധന ഉറകള്‍.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതി ഒരേസമയം 150ഓളം പുരുഷന്മാരുമായി ഇവര്‍ വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തി. തമിഴ്‌നാട്ടിലെ ആണ്ടിപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ സീനിയര്‍ നഴ്‌സായ സെല്‍വിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പുതിയ കണ്ടെത്തലുകള്‍. കഴിഞ്ഞ മാസം 24നാണ് സെല്‍വിയെ വാടകക്ക് താമസിച്ചിരുന്ന വീട്ടില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പട്ടിക്ക് സമീപം പാപ്പമ്മാള്‍പുരം സ്വദേശിയും ദിണ്ടിഗലില്‍ കാറ്ററിംഗ് ജോലിക്കാരനുമാണ് സുരേഷിന്റെ ഭാര്യയാണ് സെല്‍വി (43). ആണ്ടിപ്പട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ സീനിയര്‍ നഴ്സായിരുന്നു ഇവര്‍. അവര്‍ക്ക് ഒരു കുട്ടിയുണ്ട്. ഏകദേശം 17 വര്‍ഷമായി സെല്‍വി നഴ്സാണ്. ഇതിനിടെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സുരേഷും സെല്‍വിയും വിവാഹമോചിതരായി. ഇതിനു ശേഷമാണ് ഇവരുടെ ജീവിതം മാറിമറിയുന്നത്.

ദിണ്ടിഗലില്‍ കാറ്ററിംഗ് ജോലി ചെയ്യുന്ന സുരേഷ് അവിടെ മക്കളോടൊപ്പം താമസിക്കുന്നു. ആണ്ടിപ്പട്ടിയില്‍ ഒരു വീട് വാടകയ്ക്കെടുത്ത് സെല്‍വി തനിച്ചാണ് താമസിച്ചത്. വിവാഹ ബന്ധം വേര്‍പിരിഞ്ഞെങ്കിലും കുട്ടിയുടെ കാര്യത്തിനായി ഇരുവരും തമ്മില്‍ ഫോണില്‍ പതിവായി സംസാരിക്കുമായിരുന്നു. നവംബര്‍ 24ന് ഇതേ വീട്ടില്‍ സെല്‍വി ക്രൂരമായി കൊല്ലപ്പെട്ടിരുന്നു.

സുരേഷ് യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ ബന്ധുക്കളെയും അയല്‍ക്കാരെയും വിവരം അറിയിച്ചു. ഇവര്‍ എത്തിയതോടെയാണ് കൊലപാതകം പുറംലോകം അറിയുന്നത്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവതിയെ കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു.

മൃതദേഹം ഉടന്‍ തന്നെ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. തെളിവുകള്‍ക്കായി പോലീസ് അവരുടെ വീട്ടില്‍ പരിശോധന നടത്തി ഉയര്‍ന്ന നിലവാരമുള്ള 500ലധികം കോണ്ടം കണ്ടെത്തി. ശേഷം ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് ലഭിച്ച വിവരങ്ങള്‍ കണ്ട് പോലീസ് ഞെട്ടിയിരിക്കുകയാണ് 150ഓളം പുരുഷന്മാരുമായി ഇവര്‍ വിവാഹേതര ബന്ധം തുടര്‍ന്നിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.

ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് 300-ലധികം കോണ്‍ടാക്റ്റ് നമ്പറുകള്‍ പോലീസ് കണ്ടെത്തി. സെല്‍വിയുമായുള്ള ബന്ധത്തില്‍ നിരവധി പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒമ്പതിന് കമ്പം സര്‍ക്കാര്‍ ആശുപത്രിയിലെ രാമചന്ദ്ര പ്രഭു (34) വിനെ കൊലക്കേസില്‍ പങ്കുണ്ടെന്ന് സംശയിച്ച് പോലീസ് വിളിപ്പിച്ചിരുന്നു. എന്നാല്‍, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ പിറ്റേന്ന് ഡിസംബര്‍ 10ന് രാമചന്ദ്ര പ്രഭു ആത്മഹത്യ ചെയ്തു. രാമചന്ദ്രപ്രഭുവിന്റെ ആത്മഹത്യയും സെല്‍വിയുടെ കൊലപാതകവുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →