Type to search

തലസ്ഥാന നഗരമദ്ധ്യത്തില്‍ പെണ്‍വാണിഭം; 18 പേരെ പിടികൂടി

Kerala News

തിരുവനന്തപുരം>>>തിരുവനന്തപുരം നഗരമദ്ധ്യത്തില്‍ വടക്കേഇന്ത്യയില്‍ നിന്നുളള പെണ്‍വാണിഭ സംഘത്തെ പിടികൂടി. നഗരത്തിലെ തിരക്കേറിയ പ്രധാന സ്ഥലങ്ങളായ തമ്പാനൂര്‍, മെഡിക്കല്‍ കോളേജ് എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ ഈ സംഘം പ്രവര്‍ത്തിച്ചിരുന്നു.

സംഘത്തിന്റെ പ്രവര്‍ത്തനമറിഞ്ഞ് അസാം പൊലിസ് സംഘം തിരുവനന്തപുരത്തെത്തി സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയെ വിവരമറിയിച്ചപ്പോള്‍ മാത്രമാണ് കേരളാ പൊലീസ് ഈ വിവരം അറിഞ്ഞത്.

ദമ്പതികള്‍ എന്ന പേരിലാണ് ഇടപാടുകാരെ എത്തിച്ചിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇടപാടുകാരില്‍ ഭൂരിപക്ഷവും മറ്റ് സംസ്ഥാനക്കാരാണ്. ഇവരെ ദമ്ബതികളുടെ ബന്ധുക്കളെന്ന പേരില്‍ എത്തിച്ചാണ് പെണ്‍വാണിഭം നടത്തിയത്.

കൊവിഡ് ലോക്ഡൗണ്‍ കാലത്ത് അടഞ്ഞുകിടന്ന ലോഡ്ജുകളില്‍ ഇത്തരക്കാരെ താമസിപ്പിച്ചു എന്ന് തെളിഞ്ഞിട്ടുണ്ട്. ഇതോടെ ലോഡ്ജുകളില്‍ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചു. പിടിയാലയവരില്‍ ഒന്‍പത് പുരുഷന്മാരും ഒന്‍പത് സ്ത്രീകളുമാണ്.

ഇതില്‍ 18 വയസാകാത്ത പെണ്‍കുട്ടിയുമുണ്ട്. പെണ്‍വാണിഭത്തിന്റെ സൂത്രധാരന്മാരായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരൊഴികെയുളളവരെ പിഴ ചുമത്തി വിട്ടു. കൂട്ടത്തിലെ സ്ത്രീകളെയും രണ്ട് പ്രധാന പ്രതികളെയും അസാമിലേക്ക് കൊണ്ടുപോകും.

പെണ്‍വാണിഭത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ആസാമില്‍ കേസുണ്ട്. ഇവരുടെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ടാണ് ആസാം പൊലീസ് തലസ്ഥാനത്തെത്തിയത്. എന്നാല്‍ ഇവരുടെ ഇടപാടുകാരായി മലയാളികളുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല. ഇതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുമെന്നാണ് വിവരം.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.