ബിമലയെ കൊലപ്പെടുത്തിയത് കോടാലി കൊണ്ട് തലയ്ക്കടിച്ച്; ക്രൂര കൃത്യത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് മുങ്ങാനും ശ്രമം; കൊലപ്പെടുത്തിയത് ഭര്‍ത്താവ്

കല്പറ്റ>>വയനാട് മേപ്പാടിയില്‍ മരിച്ച യുവതിയുടേത് കൊലപാതകം. നേപ്പാള്‍ സ്വദേശിയായ യുവതിയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് ഭര്‍ത്താവ്.

കുന്നംപറ്റ നിര്‍മല കോഫി എസ്റ്റേറ്റില്‍ ജോലിക്കെത്തിയ ബിമലയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവ് സലിവാന്‍ ജാകിരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാവിലെയാണ് സംഭവം. എസ്റ്റേറ്റിലെ ഇവര്‍ താമസിച്ചിരുന്ന ഷെഡില്‍ വെച്ചായിരുന്നു കൊലപാതകം. മുറിയിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് യുവാവ് ബിമലയുടെ തലയ്ക്കടിക്കുകയായിരുന്നു. കേരളത്തിലെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങണമെന്ന ഭര്‍ത്താവിന്റെ ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് ഭാര്യയെ സലിവാന്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

സാലിവാനും ബിമലയും കുട്ടിയുമാണ് മുറിയില്‍ താമസിച്ചിരുന്നത്. കൊല നടത്തിയ ശേഷം രാവിലെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പുറത്തേക്ക് പോകാന്‍ നോക്കിയ സാലിവാനെ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞുവെച്ച് ഷെഡ് പരിശോധിച്ചപ്പോഴാണ് ബിമല മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

കേരളത്തിലെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങണമെന്ന തന്റെ ആവശ്യം അംഗീകരിക്കാത്തതിനാലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് സലിവാന്റെ മൊഴി. രണ്ട് വര്‍ഷമായി വയനാട്ടിലെ വിവിധ എസ്റ്റേറ്റുകളില്‍ ജോലിചെയ്തുവരികയായിരുന്നു ദമ്ബതിമാര്‍. രണ്ട് ദിവസം മുമ്ബാണ് നിര്‍മല എസ്റ്റേറ്റില്‍ ജോലിക്കെത്തിയത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →