കോതമംഗലം>> സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചെപ്പുകുളത്ത് പ്രവര്‍ത്തിക്കുന്ന കരുണ ക്രെഡിറ്റ് യൂണിയന്റെ വാര്‍ഷികവും സ്വയം സഹായ സംഘങ്ങളുടെ സംഗമവും നടത്തി. സെന്റ് തോമസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് രക്ഷാധികാരി ഫാ.ജോസഫ് നിരവത്ത് അധ്യക്ഷത വഹിച്ചു. കോതമംഗലം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ.സിറിയക് ഞാളൂര് വാര്‍ഷികാഘോഷം ഉത്ഘാടനം ചെയ്തു.

ക്രെഡിറ്റ് യൂണിയന് രൂപത സെക്രട്ടറി ജോണ്സന് കറുകപ്പിള്ളില്‍ മുഖ്യ പ്രഭാഷണം നടത്തി. ക്രെഡിറ്റ് യൂണിയന് സെക്രട്ടറി ടോമി കൈതവേലില്‍ കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കരുണ ക്രെഡിറ്റ് യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം സഹായ സംഘങ്ങളുടെ റിപ്പോര്‍ട്ട് സെക്രട്ടറിമാര്‍ അവതരിപ്പിച്ചു.

2022 – 25 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ യോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു. സാബു പൈകയില്‍ ,അരുണ്‍ മാത്യു, അനീഷ് ഓടയ്ക്കല്‍ ,ഷാന്റി വിന്‍സെന്റ് , ഷിനി ജോജോ , സോണിയ ഷിജോ ,എല്‍സിറ്റ് വലിയകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Follow us on