ബലിയിടാന്‍ പോയ യുവാവില്‍ നിന്നും പിഴത്തുക പിടിച്ചുവാങ്ങിയ പൊലീസുകാരന് സസ്പെന്‍ഷന്‍

രാജി ഇ ആർ -

ശ്രീകാര്യം>>>പിതൃതര്‍പ്പണത്തിനെത്തിയ യുവാവില്‍ നിന്ന് ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന് പറഞ്ഞ് പിഴത്തുക ‘അടിച്ചുമാറ്റിയ’ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അരുണ്‍ ശശിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.പിഴയായി 500 രൂപയുടെ രസീത് നല്‍കി 2000 രൂപ വാങ്ങിയെന്ന പരാതിയിലാണ് നടപടി.

സംഭവത്തില്‍ സിഐയ്‌ക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചു. ശ്രീകാര്യം വെഞ്ചാവോട് സ്വദേശിയായ വീട്ടമ്മയ്ക്കും മകനുമെതിരെയാണ് പൊലീസ് പിഴ ചുമത്തിയത്. ഇന്നലെ രാവിലെ 10.30ന് ശ്രീകാര്യം മാര്‍ക്കറ്റിന് മുന്നിലായിരുന്നു സംഭവം.ശ്രീകാര്യം പുലിയൂര്‍ക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് കാറില്‍ പോകുകയായിരുന്നു ഇരുവരും.

ക്ഷേത്രത്തിലേക്കാണെന്ന് പറഞ്ഞപ്പോള്‍ ലോക്ക്ഡൗണ്‍ ആണെന്ന് അറിയില്ലേ എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ആക്രോശിച്ചെന്നും, തിരികെ പോകാം എന്ന് പറഞ്ഞിട്ടും അനുവദിക്കാതെ വാഹനം ഉള്‍പ്പടെ റോഡില്‍ തടഞ്ഞിട്ടശേഷം ഫൈന്‍ നല്‍കണമെന്ന് പൊലീസ് പറഞ്ഞെന്നായിരുന്നു പരാതി.