കൊട്ടാരക്കര>>>സിപിഎം ബ്രാഞ്ച് സെക്രട്ടറി അയല്‍വാസി കൂടിയായ അനുജന്റെ മകനെ കല്ലെറിഞ്ഞു പരിക്കേല്പിച്ചതായി പരാതി. കാലിനു പരിക്കേറ്റ കോടാത്തല പടിഞ്ഞാറ് കളങ്ങുവിള വീട്ടില്‍ പ്രമോദിന്റെ മകന് പ്ലസ്ടു വിദ്യാര്‍ഥിയായ അഭിഷേക് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി.
പ്രമോദിന്റെ മൂത്ത സഹോദരനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ പ്രതാപനെതിരെ കുടുംബം പുത്തൂര്‍ പോലീസില്‍ പരാതി നല്കി.
പ്രമോദ് വീടുനിര്‍മാണത്തിനായി വാനം തോണ്ടുമ്ബോള് കണ്ടെത്തിയ പാറ പൊട്ടിക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. പ്രതാപന് പാറ പൊട്ടിക്കുന്നത് തടയുകയും തൊഴിലാളികളെ ആക്രമിക്കാന്‍ ശ്രമിക്കുകയുമുണ്ടായി. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അഭിഷേകിനെ കല്ലുകൊണ്ടെറിഞ്ഞത്.
അഭിഷേകിന്റെ കാലിനാണ് പരിക്കേറ്റിട്ടുള്ളത്. കമ്യൂണിസ്റ്റ് രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ ജ്യേഷ്ഠന്റെ മക്കളാണ് പ്രതാപനും പ്രമോദും.
Follow us on