മലപ്പുറത്തും കൊല്ലത്തും കോണ്‍ഗ്രസ് – സി.പി.എം സംഘര്‍ഷം

മലപ്പുറം>> ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തെമ്പാടും സംഘര്‍ഷാവസ്ഥ . മലപ്പുറം ചെറുകോട് കോണ്‍ഗ്രസ് – സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ബോര്‍ഡുകള്‍ നശിപ്പിച്ചെന്ന് പരസ്പ്പരം ആരോപിച്ചാണ് ഇരുവിഭാഗവും എറ്റുമുട്ടിയത്. പൊലീസ് എത്തി ഇരുവിഭാഗത്തേയും സ്ഥലത്തു നിന്നും മാറ്റി. തിരുവനന്തപുരത്തെ കെ സുധാകരന്റെ വീട്ടിലേക്ക് സിപിഎം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

കൊല്ലം പള്ളിമുക്കിലും കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം ഉണ്ടായി. കോണ്‍ഗ്രസിന്റെ കൊടിമരം പുനസ്ഥാപിക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. കോണ്‍ഗ്രസ് കൊടിമരം സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സംഘര്‍ഷാവസ്ഥ അയഞ്ഞത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →