സിപിഐഎം കൊല്ലം ജില്ലാസമ്മേളനത്തിന് ഒരുങ്ങി കൊട്ടാരക്കര

-

കൊട്ടാരക്കര>>സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കൊല്ലം ജില്ലാ സമ്മേളനത്തിന് കൊട്ടാരക്കര ഒരുങ്ങി. പൊതുസമ്മേളനം നടക്കുന്ന കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന്‍ ജങ്ഷനിലെ ഇ കാസിം നഗറില്‍ 30ന് വൈകിട്ട് അഞ്ചിന് ത്രിദിന സമ്മേളനത്തിന് ചെങ്കൊടി ഉയരും.
ഡിസംബര്‍ 31, ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ വാളകം പ്രതീക്ഷ കണ്‍വന്‍ഷന്‍ സെന്ററിലെ ബി രാഘവന്‍ നഗറിലാണ് പ്രതിനിധി സമ്മേളനം.31 ന് രാവിലെ പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എസ്രാമചന്ദ്രന്‍പിള്ളയും ജനുവരി രണ്ടിന് വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം കൊട്ടാരക്കരയില്‍ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലക്യഷ്ണനും ഉദ്ഘാടനംചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എസ് സുദേവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2021 സെപ്റ്റംബര്‍ 12ന് റോസ്മലയില്‍ ബ്രാഞ്ച് സമ്മേളനത്തിന് തുടക്കംകുറിച്ചു.തുടര്‍ന്ന് 3000 ബ്രാഞ്ച്
സമ്മേളനം, 70 എല്‍സി സമ്മേളനം, 18 ഏരിയാസമ്മേളനം ഉള്‍പ്പടെ 3188 സമ്മേളനങള്‍ പൂര്‍ത്തീകരിച്ചാണ് ജില്ലാ സമ്മേളനം നടത്തുന്നത്.
കൊട്ടാരക്കര ഇതാദ്യമായാണ് ജില്ലാ സമ്മേളനത്തിന് വേദിയാകുന്നതും. 42 ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പെടെ 242 പ്രതിനിധികള്‍ പങ്കെടുക്കും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, പി കെ ശ്രീമതി, വൈക്കം വിശ്വന്‍, എം വി ഗോവിന്ദന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, എം എം മണി, കെ ജെ തോമസ്, കെ എന്‍ ബാലഗോപാല്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →