സി.പി.ഐയില്‍ നിന്നും പുറത്ത് പോയവര്‍ വീണ്ടും സി.പി.ഐ.യിലേക്ക്

രാജി ഇ ആർ -

കോതമംഗലം>>> സി.പി.ഐയില്‍ നിന്നും പുറത്ത് പോയവര്‍ വീണ്ടും സി.പി.ഐ.യിലേക്ക് തിരിച്ചുവന്നു.മടങ്ങിവന്നവര്‍ക്ക്ഉജ്വല സ്വീകരണമൊരുക്കി സി.പി.ഐ നേതൃത്വം.ഒരു വര്‍ഷം മുമ്പ് സി.പി.ഐയില്‍ നിന്ന്
സി.പി.എം ലെത്തിയ നേതാക്കളും അനുയായികളമാണ് തിരികെ സി.പി.ഐയിലേക്ക് മടങ്ങിവന്നത്.

സി.പി.ഐ മണ്ഡലം അസി.സെക്രട്ടറിയായിരുന്ന സി.എ.സിദ്ധിക്ക് എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറിയായിരുന്ന എന്‍.യു. നാസ്സര്‍ എന്നിവരും തങ്കളം മേഖലയിലെ അന്‍പതോളംപ്രവര്‍ത്തകരുമാണ് തിരികെ സി.പി.ഐയിലേക്ക് തിരികെയെത്തിയത്.

കോതമംഗലം ടൗണിലെ പത്ത് അംഗീകൃതചുമട്ട്‌തൊഴിലാളികള്‍ നീലയൂണിഫോം മാറി എ.ഐടിയുസിയുടെ ചുമന്ന യൂണിഫോംധരിച്ചു പണിക്കിറങ്ങി.രാവിലെ കോതമംഗലത്ത് എ.ഐടിയു സി പതാക ഉയര്‍ത്തിയാണ് ചടങ്ങുകള്‍ തുടക്കം കുറിച്ചത്.

ഇ.കെ. ശിവന്‍, എം.കെ.രാമചന്ദ്രന്‍ ,എം.എസ് ജോര്‍ജ് ,പി.റ്റി. ബെന്നി, റ്റി.സി.ജോയി, പി.കെ.രാജേഷ്, പി എ അനസ്സ്, മാര്‍ട്ടിന്‍ സണ്ണി,എ ആര്‍ ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ചുമട് തൊഴിലാളി യൂണിയന്‍ ഭാരവാഹികളായി പി.എ. അനസ്സ്(പ്രസിഡന്റ്) എം.എസ്‌ജോര്‍ജ് (സെക്രട്ടറി)തെരഞ്ഞെടുത്തു