LOADING

Type to search

ത്രിപുര ഐക്യദാര്‍ഢ്യ ദിനവും പ്രതിഷേധ യോഗവും

Latest News Local News News

പെരുമ്പാവൂര്‍>>>ത്രിപുരയിലെ സി.പി.ഐ.എം പ്രവര്‍ത്തകരെയുംപാര്‍ട്ടി ഓഫീസുകളെയും തകര്‍ത്തുകൊണ്ട് ത്രിപുരയുടെ മണ്ണിനെകലാപ ഭൂമിയാക്കി മാറ്റുവാന്‍ ശ്രമിക്കുന്ന ആര്‍ എസ് എസ് , ബി ജെ പി ,സംഘപരിവാര്‍ സംഘടനകളുടെ വെല്ലുവിളിയില്‍ പ്രതിഷേധിച്ചുകൊണ്ട് സിപിഎം(ഐ) നേതൃത്വത്തില്‍ സെപ്റ്റംബര്‍ 13 ദേശീയ പ്രതിഷേധ ദിനമായി ആചരിച്ചു .


കേരളത്തിലെ മുഴുവന്‍ ബ്രാഞ്ച് കേന്ദ്രങ്ങളിലും ത്രിപുര ഐക്യദാര്‍ഢ്യ ദിനവും പ്രതിഷേധ യോഗവുംനടന്നു .സി.പി.ഐ.എം വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള ടൗണ്‍ മുളങ്കുഴി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ വൈകിട്ട് 5 മണിക്ക് പെരുമ്പാവൂര്‍ യാത്രിനിവാസ് ബസ്‌ടെര്‍മിനലിന് മുന്‍മ്പില്‍ ത്രിപുര ഐക്യദാര്‍ഢ്യ ദിനപ്രതിഷേധ യോഗം നടന്നു.

ഐക്യദാര്‍ഢ്യദിന പ്രതിഷേധയോഗം സി.പി.ഐ.എം ഏരിയ സെക്രട്ടറി പി.എം.സലിം ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം മുള്ളംകുഴി ബ്രാഞ്ച് സെക്രട്ടറി.പി.സി, ബാബു അധ്യക്ഷനായി. സി.പി.ഐ.എം ടൗണ്‍ബ്രാഞ്ച് സെക്രട്ടറി .ടി.എം. നസീര്‍.സ്വാഗതം പറഞ്ഞു.

പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗം.കെ.ഈ. നൗഷാദ്. സിപിഎം(ഐ) വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി പി .ഖാദര്‍ ,സി.പി.ഐ.എം ലോക്കല്‍ അംഗം ഗിരിശങ്കര്‍ ,സി.പി.ഐ.എം മഹിളാബ്രാഞ്ച് സെക്രട്ടറിസീന ഹരി എന്നിവര്‍ സംസാരിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പ്രതിക്ഷേധ യോഗത്തില്‍ തെരഞ്ഞെടുത്ത പാര്‍ട്ടി സഖാക്കള്‍ തൊഴിലാളി സഖാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.