
തിരുവനന്തപുരം>>>പീരുമേട്ടിലും മണ്ണാര്‍ക്കാട്ടും സംഘടനാപരമായ വീഴ്ചയുണ്ടായെന്ന് സി.പി.ഐ വിലയിരുത്തല്‍. നാട്ടികയില്‍ മുന്‍ എം.എല്‍.എ. ഗീത ഗോപി തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പ്രവര്‍ത്തിച്ചില്ലെന്നും വിമര്‍ശനം. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ തോല്‍വിക്ക് നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്.
അതേസമയം, സി.പി.ഐ.യുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സി.പി.ഐ.എമ്മിന് കടുത്ത വിമര്‍ശനം. കരുനാഗപ്പള്ളി, ഹരിപ്പാട് മണ്ഡലങ്ങളില്‍ സി.പി.ഐ.എമ്മിന് വീഴ്ചയുണ്ടായെന്ന് സി.പി.ഐ. അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐ.എമ്മിന്റെ വോട്ട് ചോര്‍ന്നുവെന്നും ഘടകകക്ഷികള്‍ മത്സരിച്ച മണ്ഡലങ്ങളിലാണ് വീഴ്ച സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഐ.എന്‍.എല്‍ മല്‍സരിച്ച കാസര്‍ഗോഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാന്‍ പോലും സിപിഐഎമ്മിന് താത്പര്യമുണ്ടായിരുന്നില്ലെന്നാണ് വിമര്‍ശനം. രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് ഇടതുവോട്ടുകള്‍ ചോര്‍ന്നുവെന്നാണ് കണ്ടെത്തല്‍. സിപിഐഎമ്മിന് സ്വാധീനമുള്ള കുമാരപുരം, തൃക്കുന്നപുഴ പഞ്ചാത്തുകളില് മുന്നേറാന്‍ കഴിഞ്ഞില്ലെന്നതാണ് വോട്ടുമറിക്കലിന്റെ സംശയമായി പ്രകടിപ്പിക്കുന്നത്. പറവൂരില്‍ സിപിഐഎം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നു എന്നതാണ് മറ്റൊരു വിമര്‍ശനം.സിപിഐഎം മത്സരിച്ച മണ്ഡലങ്ങളില്‍ ഘടകകക്ഷികളെ പ്രചാരണത്തില്‍ സഹകരിപ്പിച്ചില്ലെന്നും കൂട്ടായ ആലോചനകള്‍ സിപിഐഎം നടത്തിയില്ലെന്നും സിപിഐയുടെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

Follow us on