LOADING

Type to search

ജനവിരുദ്ധ തൊഴിലാളി കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.ഐ.എമ്മിന്റെ ധര്‍ണ

Latest News Local News News

പെരുമ്പാവൂര്‍>>>കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.ഐ.എം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ.എം ഈസ്റ്റ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഹെഡ്‌പോസ്റ്റ് ഓഫീസിനു മുന്‍പില്‍ ധര്‍ണ സമരംനടന്നു.

സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ്. അഡ്വക്കേറ്റ് എന്‍.സി. മോഹനന്‍ ഉദ്ഘാടനം ചെയ്തു .സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗം സി ബി എ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു..സി.പി.ഐ.എം വെസ്റ്റ് ലോക്കല്‍ കമ്മറ്റി സെക്രട്ടറി വി.പി ഖാദര്‍ സ്വാഗതം പറഞ്ഞു. സി.പി.ഐ.എം ഏരിയകമ്മിറ്റി സെക്രട്ടറി പി .എം. സലിം, .സി.പി.ഐ.എം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.