LOADING

Type to search

സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

Latest News Local News News

തിരുവനന്തപുരം>>>നിയമസഭാ തെരെഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശദ അവലോകനത്തിനായി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്,കൗണ്‍സില്‍ യോഗങ്ങള്‍ ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കും.
ഇന്ന് എക്‌സിക്യൂട്ടീവ് യോഗവും നാളെയും മറ്റന്നാളും സംസ്ഥാന കൗണ്‍സിലുമാണ് നടക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ സമാപിച്ച പാര്‍ട്ടി ദേശിയ എക്‌സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗ തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്ങും മുഖ്യ അജണ്ടയാണ്.

സിപിഐയുടെ 24 ആം പാര്‍ട്ടി കോണ്‍ഗ്രസ് വിജയവാഡയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.അത് സംസ്ഥാന കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്യും. കേരളത്തിലെ പാര്‍ട്ടി സമ്മേളനങ്ങളുടെ ഷേഡ്യൂളും ചര്‍ച്ച ചെയ്യും. സംസ്ഥാന സമ്മേളനം എവിടെ നടത്തണമെന്നത്തിലും തീരുമാനമെടുക്കും.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.