സി.പി.ഐ പ്രക്ഷോഭ ജാഥ സമാപിച്ചു

പെരുമ്പാവൂര്‍>>കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ അവഗണനക്കെതിരെ സി.പി.ഐ പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാഹന പ്രചരണജാഥ പെരുബാവൂര്‍ ടൗണ്‍ ലോക്കല്‍ കമ്മിറ്റിയിലെ റയോണ്‍ പുരത്തു വച്ച് പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗം ശാരദാ മോഹന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി.വി ശശി സംസാരിച്ചു.കെ.കെ നാസര്‍ അദ്ധ്വക്ഷത വഹിച്ചു.കുറുപ്പംപടി, അശമന്നൂര്‍, രായമംഗലം, വേങ്ങോല, അറക്കപ്പടി, വാഴകുളം ലോക്കല്‍ കമ്മിറ്റികളില്‍ പര്യടനം നടത്തി മാറം പള്ളിയില്‍ ജാഥ സമാപിച്ചു.
സമാപന സമ്മേളനം സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.സി സജ്ഞിത് ഉദ്ഘാടനം ചെയ്തു. ഹരിപ്ലവട അദ്ധ്യക്ഷത വഹിച്ചു. കെ.പി റെജിമോന്‍ ക്യാപ്റ്റനും പി.കെ രാജീവന്‍ വൈസ് ക്യാപ്റ്റനും, രാജേഷ് കാവുങ്കല്‍ ഡയറക്ടറുമായ ജാഥയാണ് മണ്ഡലത്തില്‍ പര്യടനം നടത്തുന്നത്. ജാഥാ അംഗങ്ങളായ എ.എസ് അനില്‍കുമാര്‍ , അഡ്വ. രമേഷ് ചന്ദ്, കെ.എന്‍ ജോഷി, അഡ്വ.വി.വിതാന്‍, എം എം അജാസ്, വി.എം ഷാജി എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →