സി പി ഐ കോതമംഗലം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ചിരിക്കുന്ന മണ്ഡലംതല വാഹന പ്രചരണ ജാഥ കുട്ടമ്പുഴയില്‍

കോതമംഗലം >> സി പി ഐ കോതമംഗലം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ചിരിക്കുന്ന
മണ്ഡലംതല വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം കുട്ടമ്പുഴയില്‍ സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബാബു പോള്‍ ഉദ്ഘാടനം ചെയ്തു.


മണ്ഡലം കമ്മറ്റിയംഗം വി ഒ ബെന്നി അദ്ധ്യക്ഷത വഹിച്ചു.സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവന്‍, ജില്ലാ കൗണ്‍സില്‍ അംഗം എം കെ രാമചന്ദ്രന്‍ , ജാഥാ ക്യാപ്റ്റന്‍ മണ്ഡലം ആക്ടിംഗ് സെക്രട്ടറി പി റ്റി ബെന്നി, വൈസ് ക്യാപ്റ്റന്‍ പി കെ രാജേഷ്, ഡയറക്ടര്‍ എം എസ് ജോര്‍ജ് ,മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ , റ്റി സി ജോയി, പി എം ശിവന്‍,എന്നിവര്‍ പ്രസംഗിച്ചു.


കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കും ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ സി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ 10.30 ന് കോതമംഗലം ബി എസ് എന്‍ എല്‍ ഓഫീസ് മാര്‍ച്ച് നടത്തുന്നതിന്റെ പ്രചരണാര്‍ത്ഥമാണ് ജാഥ സംഘടിപ്പിച്ചിട്ടുള്ളത്. ജാഥക്ക് ഞായറാഴ്ച കോതമംഗലം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. ജാഥ ഞായറാഴ്ച വൈകിട്ട് 6 ന് വടാട്ടു പാറയില്‍ സമാപിക്കും. കോതമംഗലത്ത്
ബി എസ് എന്‍ എല്‍ ഉപരോധം തിങ്കളാഴ്ച രാവിലെ 10.30 ന്
സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ കെ അഷറഫ് ഉദ്ഘാടനം ചെയ്യും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →