സി.പി.ഐ പ്രക്ഷോഭ ജാഥ ആദ്യദിന സമാപന സമ്മേളനം സി.വി ശശി ഉദ്ഘാടനം ചെയ്തു

പെരുമ്പാവൂര്‍>> കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ അവഗണനക്കെതിരെ സി.പി.ഐ പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാഹന പ്രചരണജാഥ ഒക്കല്‍ പഞ്ചായത്തിലെ ഇടവൂരില്‍ വച്ച് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ അഷറഫ് ഉദ്ഘാടനം ചെയ്തു. ഒക്കല്‍ ,കൂവപ്പടി , വേങ്ങൂര്‍ , മുടക്കുഴ പഞ്ചായത്തുകളില്‍ പര്യടനം നടത്തി ആദ്യദിനം അകനാട് കിണര്‍ കവലയില്‍ ജാഥ സമാപിച്ചു.സമാപന സമ്മേളനം സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി. വി ശശി ഉദ്ഘാടനം ചെയ്തു. സി.കെ ഗോപി അദ്ധ്യക്ഷത വഹിച്ചു. കെ.പി റെജിമോന്‍ ക്യാപ്റ്റനും പി.കെ രാജീവന്‍ വൈസ് ക്യാപ്റ്റനും, രാജേഷ് കാവുങ്കല്‍ ഡയറക്ടറുമായ ജാഥയാണ് മണ്ഡലത്തില്‍ പര്യടനം നടത്തുന്നത്. ജാഥാ അംഗങ്ങളായ ശാരദ മോഹനന്‍ , എ.എസ് അനില്‍കുമാര്‍ , അഡ്വ. രമേഷ് ചന്ദ്, കെ.എന്‍ ജോഷി, അഡ്വ.വി.വിതാന്‍, എം എം അജാസ്, വി.എം ഷാജി എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →