സി. പി. ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി 17 ന് ബി എസ് എന്‍ എല്‍ ഓഫീസ് മാര്‍ച്ച് കോതമംഗലത്ത്

-

കോതമംഗലം >> കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കും ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ സി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി 17 ന് രാവിലെ 10.30 ന് ബി എസ് എന്‍ എല്‍ ഓഫീസ് മാര്‍ച്ച് നടത്തും. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ കെ അഷറഫ് സമരം ഉദ്ഘാടനം ചെയ്യും.

സമരത്തിന്റെ സന്ദേശമെത്തിക്കുന്നതിനായി നടത്തുന്ന മണ്ഡലം തല വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് കുട്ടമ്പുഴയില്‍ സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബാബു പോള്‍ ഉദ്ഘാടനം ചെയ്യും.

ജാഥ 16 ന് രാവിലെ 8.30 ന് നേര്യമംഗലത്ത് നിന്ന് ആരംഭിക്കും. ജില്ലാ കൗണ്‍സില്‍ അംഗം എം കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നെല്ലിമറ്റം, അടിവാട്, വാരപ്പെട്ടി, നെല്ലിക്കുഴി, തൃക്കാരിയൂര്‍, കോട്ടപ്പടി , മുത്തം കുഴി, തങ്കളം, മലയിന്‍കീഴ്, പുന്നേക്കാട് എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. വൈകിട്ട് 6 ന് വടാട്ടുപാറയില്‍ സമാപിക്കും.

സമാപന സമ്മേളനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവന്‍ ഉദ്ഘാടനം ചെയ്യും. ജാഥ ക്യാപ്റ്റന്‍ മണ്ഡലം ആക്ടിംഗ് സെക്രട്ടറി പി റ്റി ബെന്നി, വൈസ് ക്യാപ്റ്റന്‍ പി കെ രാജേഷ്, മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ എം എസ് ജോര്‍ജ് , റ്റി സി ജോയി, പി എം ശിവന്‍, ശാന്തമ്മ പയസ്, മണ്ഡലം കമ്മറ്റിയംഗങ്ങളായ അഡ്വ.കെ എസ് ജ്യോതികുമാര്‍ , എം ജി പ്രസാദ്, പി എ അനസ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →