സി പി ഐ മുന്‍ നെല്ലിക്കുഴി ലോക്കല്‍ സെക്രട്ടറി സഖാവ് കെ പി അലിയാര്‍ അനുസ്മരണംനടത്തി

-

കോതമംഗലം >>കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നെല്ലിക്കുഴി പഞ്ചായത്തില്‍ അടിത്തറ പാകിയ മാതൃകാ കമ്മ്യൂണിസ്റ്റായിരുന്ന സി പി ഐമുന്‍ നെല്ലിക്കുഴി ലോക്കല്‍ സെക്രട്ടറി കെ പി അലിയാര്‍ അനുസ്മരണം ചെറുവട്ടൂരില്‍ നടത്തി.മുന്‍ എം എല്‍ എ എല്‍ദോ എബ്രഹാം ഉദ്ഘാടനം ചെയ്തു.


എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി റ്റി ബെന്നി,കേരളാ പ്രവാസി ഫെഡറേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് മാഹിന്‍ ബാദുഷ, ലോക്കല്‍ സെക്രട്ടറിപി എം അബ്ദുള്‍ സലാം,
അഡ്വ. മാര്‍ട്ടിന്‍ സണ്ണി, എം ഐ കുര്യാക്കോസ്, എം എസ് അലിയാര്‍,എം കെ ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ പി അലിയാര്‍ അനുസ്മരണം ചെറുവട്ടൂരില്‍ മുന്‍ എം എല്‍ എ എല്‍ദോ എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →