
ന്യൂഡല്‍ഹി>>> ഇന്ത്യയില്‍ പ്രതിദിനം1.25 കോടി ഡോസ് വാക്സിന് നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പല രാജ്യങ്ങളിലെയും ജനസംഖ്യയേക്കാള്‍ അധികമാണ് ഇന്ത്യയില്‍ നല്കുന്ന കുത്തിവെപ്പെന്നും മോദി പറഞ്ഞു.
18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ആദ്യ ഡോസ് വാക്സിനേഷന് പൂര്‍ത്തിയാക്കിയ ഹിമാചല്‍പ്രദേശിനെ അഭിനന്ദിച്ച് സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരുമായി സംവദിക്കവെയായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്.
എന്നാല്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍പ്രകാരം ഏകദേശം പ്രതിദിനം 75 ലക്ഷത്തോളം ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. രണ്ടു തവണ മാത്രമാണ് ഒരു കോടിയിലധികം ഡോസ് വിതരണം ചെയ്തത്. സെപ്റ്റംബര്‍ ഒന്നിന് 1.33 കോടി ഡോസും ആഗസ്റ്റ് 30ന് 1,00,64,032 ഡോസും വിതരണം ചെയ്തിരുന്നു
. എന്നാല്‍, സെപ്റ്റംബര്‍ ആറിന് 71,77,219 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. സെപ്റ്റംബര്‍ അഞ്ചിന് 71,61,760 ഡോസും നാലാം തീയതി 70,88,424 ഡോസും മൂന്നാം തീയതി 74,84,33 ഡോസ് വാക്സിനുമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം വിതരണം ചെയ്തത്.
രണ്ടാം തീയതി 81 ലക്ഷത്തോളം ഡോസ് വാക്സിന് വിതരണം ചെയ്തുവെന്നാണ് കണക്കുകള്‍ പറയുന്നത്. ജൂലൈ പകുതിയോടെ പ്രതിദിനം ഒരു കോടി ഡോസ് വാക്സിന് കുത്തിവെപ്പ് നടത്തുമെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു.

Follow us on