Type to search

കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് പരിഗണനയില്‍ ഇല്ലെന്ന് ഐസിഎംആര്‍

Latest News Local News News

ന്യൂഡല്‍ഹി>>> രാജ്യത്ത് കോവിഡ് വാക്സിനില്‍ ബൂസ്റ്റര്‍ ഡോസ് പരിഗണനയില്‍ ഇല്ലെന്ന് ഐസിഎംആര്‍. രണ്ട് ഡോസ് വാക്സിന്‍ നല്‍കുന്നതിലാണ് മുന്‍ഗണനയെന്നും വിദഗ്ധര്‍ അറിയിച്ചു.

കോവിഡ് വാക്സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്ന് ഐസിഎംആര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. വാക്സിന്റെ രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനം ഫലപ്രദമെന്നുമാണ് ഐസിഎംആര്‍ വിലയിരുത്തിയത്.

അതേസമയം, ഉത്സവകാലം കണക്കിലെടുത്ത് രാജ്യത്ത് കോവിഡ് പ്രതിരോധത്തില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കി ആഘോഷങ്ങളില്‍ ഉത്തരവാദിത്വ ബോധത്തോടെ പങ്കെടുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.