Type to search

രാജ്യത്തെ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് വിതരണം; പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

covid - 19

ന്യൂഡല്‍ഹി>>>രാജ്യത്തെ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്നത് സംബന്ധിച്ചും, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടും മാര്‍ഗരേഖ പുറത്തിറക്കിയതായി കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കൊവിഡ് ബാധിതനാണെങ്കിലും ആത്മഹത്യ, നരഹത്യ, വിഷം കഴിക്കല്‍, അപകട മരണം എന്നിവയാണെങ്കില്‍ കൊവിഡ് മരണമായി കണക്കുക്കൂട്ടില്ലെന്നും കൊവിഡ് പരിശോധന നടത്തുകയോ, സ്ഥിരീകരിക്കുകയോ ചെയ്ത് മുപ്പത് ദിവസത്തിനകം മരണം സംഭവിച്ചാല്‍ കൊവിഡ് മരണമായി കണക്കാക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

മരണം ആശുപതിയിലാണോ, പുറത്താണോ എന്നത് പ്രശ്‌നമല്ലെന്നും മുപ്പത് ദിവസത്തിന് ശേഷവും ആശുപത്രിയില്‍ തുടരുകയും, മരണം സംഭവിക്കുകയും ചെയ്താല്‍ കൊവിഡ് മരണമായി കണക്കാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരാതികള്‍ പരിശോധിക്കാന്‍ അഞ്ചംഗ ജില്ലാതല സമിതി രൂപീകരിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്രം അറിയിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ വൈകുന്നതില്‍ ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.