കോവിഡ് കേസുകള്‍ കുത്തനെ കൂടി; എറണാകുളത്തെ മദ്യശാലകള്‍ക്ക് പൂട്ട് വീണു

രാജി ഇ ആർ -

കൊച്ചി>>>കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുകയും ചെയ്തതോടെ എറണാകുളം ജില്ലയിലെ മദ്യവില്‍പനശാലകള്‍ കൂട്ടത്തോടെ അടച്ചു. ജില്ലയില്‍ ബെവ്കോയുടെ കീഴിലുള്ള 40 ഔട്ട്‌ലെറ്റുകളില്‍ 32 എണ്ണവും പൂട്ടി.

ടിപിആര്‍ ഉയര്‍ന്ന് സി കാറ്റഗറിയില്‍ എത്തിയതോടെ കൊച്ചി കോര്‍പറേഷനിലെ മുഴുവന്‍ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും ബാറുകളും പൂട്ടിയിട്ടുണ്ട്. ജില്ലയില്‍ പുത്തന്‍കുരിശ്, കളമശേരി, രാമമംഗലം, ഇലഞ്ഞി, പിറവം, പോത്താനിക്കാട്, പട്ടിമറ്റം, നെടുമ്ബാശേരി എന്നീ ബെവ്കോ ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
ലോക്ക്ഡൗണ്‍ ഇളവുകള്‍ ബാധകമായ എ, ബി കാറ്റഗറിയില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ മാത്രമേ മദ്യവില്‍പനശാലകള്‍ക്കു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. ഏതാനും ദിവസങ്ങളായി എറണാകളും ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുകയാണ്. 2359 കേസുകളാണ് ഇന്നലെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പല പ്രദേശങ്ങളിലും ടിപിആര്‍ വര്‍ധിച്ച് എ, ബി കാറ്റഗറി സ്ഥലങ്ങള്‍ സി കാറ്റഗറിയിലേക്കു മാറി.