
ന്യൂഡല്‍ഹി>>>രാജ്യത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നു. രാജ്യത്തെ കൊവിഡ് വാക്സിനേഷന് ഡ്രൈവും മൂന്നാം തരംഗത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
അതേസമയം ഒരു ഡോസ് വാക്സിനെങ്കിലും എടുക്കാത്ത ജീവനക്കാരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ നിര്‍ദേശം നല്കി. ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിനെടുക്കാത്തവരൊഴിച്ച് ഒന്നാം ഡോസ് എടുക്കാത്ത എല്ലാ സര്‍ക്കാര്‍ ജീവനക്കാരും സെപ്തംബര്‍ 15ന് ശേഷം നിര്‍ബന്ധിത അവധിയില്‍ പോകണമെന്നാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നിര്‍ദേശിച്ചത്.
എന്നാല്‍ ജനങ്ങളെ കൊവിഡില്‍ നിന്നും രക്ഷിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലൊരു നടപടിയെന്നും വാക്സിനെടുക്കാത്തവരുടെ പ്രവൃത്തി മൂലം വാക്സിനെടുത്തവര്‍ വില നല്‍കേണ്ടതില്ലെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.
രാജ്യത്ത് 56 ലക്ഷത്തോളം വാക്സിനാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത് ഇതോടെ ആകെ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 72.97 കോടിയായി.

Follow us on