ലോകത്ത് 18.91 കോടി കൊവിഡ് ബാധിതര്‍

ന്യൂസ് ഡെസ്ക്ക് -

ന്യൂയോര്‍ക്ക്>>> ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 5.46 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 40,73,945 ആയി ഉയര്‍ന്നു.പതിനേഴ് കോടി ഇരുപത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്നലെ ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ബ്രസീലിലാണ്. 57,000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം കടന്നു. 5.37 ലക്ഷം പേര്‍ മരിച്ചു.

ഇന്തോനേഷ്യയിലും പ്രതിദിന കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. രാജ്യത്ത് ഇന്നലെ 54,000ത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇന്ത്യയില്‍ കഴിഞ്ഞദിവസം 38,792 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 3.09 കോടി കടന്നു.

നിലവില്‍ 4.29 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു. മരണസംഖ്യ 4.11 ലക്ഷമായി ഉയര്‍ന്നു. 97.28 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതുവരെ 38.76 കോടി ഡോസ് വാക്സിനുകളാണ് നല്‍കിയത്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →