Type to search

പന്ത്രണ്ടു മുതല്‍ പതിനെട്ടു വയസ് വരെയുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്ന് കേന്ദ്രം

National

ന്യൂഡല്‍ഹി>>>പന്ത്രണ്ടു മുതല്‍ പതിനെട്ടു വയസ് വരെയുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്നു കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. ഇവയ്ക്ക് അനുമതി ലഭിക്കുന്ന മുറയ്ക്ക് വാക്സിനേഷനുള്ള നയം രൂപീകരിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

സൈഡസ് കാഡില വികസിപ്പിക്കുന്ന ഡിഎന്‍എ വാക്സിനുകളുടെ 12-18 പ്രായ പരിധിയിലുള്ളവരിലെ പരീക്ഷണം പൂര്‍ത്തിയാക്കിയതായി ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ് എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചിനെ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ അറിയിച്ചു.

നിയമപരമായ വ്യവസ്ഥകള്‍ക്കു വിധേയമായി സമീപ ഭാവിയില്‍ വാക്സിന്‍ ലഭ്യമാകുമെന്ന് ശര്‍മ കോടതിയെ അറിയിച്ചു.

2-18 വയസ് പ്രായമുള്ളവരില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ കോവാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായും അദ്ദേഹം കോടതിയെ അറിയിച്ചു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ ഇല്ലാതാകാന്‍ സ്വയം പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 7,761 കേസുകളും 167 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 2,312 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 46 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.