LOADING

Type to search

കൊവിഡ് മാനദണ്ഡലംഘനം; ഒരു വര്‍ഷം കൊണ്ട് പൊലീസ് പിരിച്ചെടുത്തത് എണ്‍പത്തിയാറ് കോടി രൂപ

Accident Latest News Local News News

തിരുവനന്തപുരം>>> കൊവിഡ് മാനദണ്ഡ ലംഘനത്തിന് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പൊലീസ് പിരിച്ചെടുത്തത് എണ്‍പത്തിയാറ് കോടി രൂപ. അഞ്ച് മാസം കൊണ്ടാണ് ഇതില്‍ നാല്‍പത്തിയൊന്‍പത് കോടിയും പിരിച്ചെടുത്തത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് പ്രതികരണം.

പിഴ ഈടാക്കാന്‍ പൊലീസ് കുറഞ്ഞ പരിധി നിശ്ചയിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കാനാകില്ലെന്നാണ് പ്രതികരണം. കഴിഞ്ഞ വര്‍ഷം ജൂലായ് 16 മുതലാണ് പിഴ ഈടാക്കുന്നതിന്റെ കണക്കുകള്‍ പൊലീസ് ആസ്ഥാനത്ത് ശേഖരിച്ച് തുടങ്ങിയത്.

ഇത്തരത്തില്‍ പൊതുജനത്തെ പിഴിഞ്ഞ് പിഴ ഈടാക്കുന്നതില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പൊതുജനത്തെ പിഴിഞ്ഞ് പിഴ ഈടാക്കാന്‍ പൊലീസിന് ടാര്‍ഗറ്റ് നല്‍കിയെന്നായിരുന്നു ആക്ഷേപം.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.