
കോഴിക്കോട് >>>കൊവിഡ് രോഗിയുടെ വീട്ടില്‍ മോഷണം നടത്തിയ കള്ളന് കൊവിഡ്. കോഴിക്കോട് തൊട്ടില്‍പ്പാലത്ത് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നയാളുടെ വിട്ടില്‍ ബുധനാഴ്ചയാണ് കള്ളന് കയറിയത്.
മോഷണത്തിനെത്തിയ കള്ളന് വീട്ടിലെ ടി വിയും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളും പണവും മോഷ്ടിച്ചു. കാവിലുംപാറ പൊയിലോംചല് സ്വദേശിയായ വീട്ടുടമസ്ഥന്റെ പരാതിയെ തുടര്‍ന്ന് തൊട്ടില്‍പാലം പൊലീസ് 12 മണിക്കൂര്‍ കൊണ്ട് കള്ളനെ പിടികൂടി.
തൊട്ടില്‍പാലം സ്വദേശിയായ വിനോദന്‍ എന്ന വിനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് പരിശോധനാഫലം വന്നപ്പോള്‍ കള്ളന് കൊവിഡ് പോസിറ്റീവ്. പ്രതി കൊവിഡ് സ്പെഷ്യല്‍ ജയിലില്‍ റിമാന്റിലാണ്.

Follow us on