കോവിഡ് പാക്കേജിലെ 15 ശതമാനം ഫണ്ട് അനുവദിച്ച് കേന്ദ്രം; കേരളത്തിന് 26.8 കോടി

രാജി ഇ ആർ -

ന്യൂഡല്‍ഹി>>>കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് അടിയന്തര സഹായ പാക്കേജിലെ ആദ്യ ഗഡു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായി ആരോഗ്യ മന്ത്രാലയം. പാക്കേജിന്റെ 15 ശതമാനമായ 1,827.8 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. 12,185 കോടി രൂപയുടേതാണ് പാക്കേജ്.

ഇതില്‍ 26.8 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. കൂടുതല്‍ തുക നല്‍കിയിരിക്കുന്നത് ഉത്തര്‍പ്രദേശിനാണ്. 281.98 കോടി രൂപയാണ് ഉത്തര്‍പ്രദേശിന് അനുവദിച്ചത്. ബിഹാറിന് 154 കോടിയും രാജസ്ഥാന് 132 കോടിയും മധ്യപ്രദേശിന് 131 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000 ത്തിന് മുകളില്‍ തന്നെയായി തുടരുകയാണ്. 24 മണിക്കൂറിനിടെ 41, 649 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 593 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു.