കെ എസ് യു എസ് എന്‍ കോളജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ധനവില വര്‍ദ്ധനവിനെതിരെ ലോങ്ങ് മാര്‍ച്ച്

ന്യൂസ് ഡെസ്ക്ക് -

കൊച്ചി>>>കെ എസ് യു എസ് എന്‍കോളജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ധനവില വര്‍ദ്ധനവിനെതിരെ കോളേജില്‍ നിന്ന് കൊച്ചിന്‍ റിഫൈനറിയിലേക്ക് 22 കിലോമീറ്റര്‍ നീളുന്ന ലോങ്ങ് മാര്‍ച്ച് നടത്തി.യൂണിറ്റ് പ്രസിഡന്റ് ബേസില്‍ പാറേക്കൂടി നേതൃത്വം കൊടുത്ത മാര്‍ച്ച് മുളതുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി പിനായര്‍ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു.

ഡി സി സി സിഡന്റ് ടി ജെ വിനോദ് എംഎല്‍എ,കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി വിനോദ്,വൈസ് പ്രസിഡന്റ് പി ബി ഹനീഷ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആമിത് കെ എസ്, ഐ എന്‍ ടി യു സി ബ്ലോക്ക്് പ്രസിഡന്റ് പി സി സുനില്‍,വിഷ്ണു പനച്ചിക്കല്‍, അഖില്‍രാജ്, തുടങ്ങിയവര്‍ മാര്‍ച്ചിന് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി.

സമാപനം യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ ടിറ്റോ ആന്റണി ഉദ്ഘാടനം നിര്‍വഹിച്ചു.. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ശ്യം, തിരുവാങ്കുളം മണ്ഡലം പ്രസിഡന്റ് രാഹുല്‍, കോതമംഗലം യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ഉപാധ്യക്ഷന്‍ ബേസില്‍ തണ്ണിക്കോട്ട്,പിണ്ടിമന ഗ്രാമപഞ്ചായത്ത് മെമ്പര്‍ വില്‍സണ്‍ കൊച്ചുപറമ്പില്‍,കെ എസ് യു എറണാകുളം ബ്ലോക്ക് സെക്രട്ടറി ഫ്രാന്‍സിസ്,കെ എസ് യു പെരുമ്പാവൂര്‍ ബ്ലോക്ക് സെക്രട്ടറി ബേസില്‍ സണ്ണി,യൂണിറ്റ് വൈസ് പ്രസിഡന്റ് ലിബിന്‍, സെക്രട്ടറി മാരായ അശ്വിന്‍, ഷെര്‍വിന്‍തുടങ്ങിയവര്‍ പ്രസംഗിച്ചു..

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →