കോവിഡ്: തമിഴ്നാട്ടില്‍ കടുത്ത നിയന്ത്രണം;കേരളത്തില്‍ നിന്ന് എത്തുന്നവരെ നേരിട്ട് പരിശോധിക്കാന്‍ ആരോഗ്യമന്ത്രിയും

രാജി ഇ ആർ -

ചെന്നൈ>>> കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍.കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കര്‍ശന പരിശോധനയാണ് നടത്തിവരുന്നത്. തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യന്‍ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നേരിട്ടെത്തി പരിശോധന നടത്തിയത്. തമിഴ്നാട് ദേവസ്വം മന്ത്രിയും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

കേരളത്തില്‍ നിന്ന് ആലപ്പി എക്സ്പ്രസില്‍ എത്തിയെ യാത്രക്കാരെയാണ് പരിശോധിക്കാന്‍ മന്ത്രി നേത്യത്വം നല്‍കിയത്. സംസ്ഥാനത്തെ മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളിലും കര്‍ശന പരിശോധനകളാണ് ഇന്ന് മുതല്‍ നടക്കുക. കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് നടപടി. തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യാന്‍ കോവിഡ് വാക്‌സിന്‍ രണ്ടു ഡോസ് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് അല്ലങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി സി പി ആര്‍ നെഗറ്റീവ് ഫലം കൈവശം കരുതണം.