കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പൊലീസ്; നീന്തല്‍ക്കുളത്തിലെ ദൃശ്യങ്ങള്‍ പുറത്ത്

രാജി ഇ ആർ -

പാലക്കാട്>>>പൊലീസ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ആരോപണം. നീന്തല്‍ക്കുളം തുറക്കാന്‍ പാടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പിനിടയിലും മലമ്ബുഴയില്‍ പൊലീസ് വാഹനത്തിലെത്തിയ ട്രെയിനികള്‍ മണിക്കൂറുകളോളം പരിശീലനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍.

രണ്ട് ദിവസങ്ങളായി നടക്കുന്ന നീന്തലിന്റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. ദുരന്തനിവാരണ സേനയുടെ പ്രത്യേക അനുമതിയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ എന്ത് കാരണം പറഞ്ഞാണ് അനുമതി നേടിയത് എന്ന് വ്യക്തമല്ല.

കല്ലേക്കാട് എ.ആര്‍ ക്യാമ്പില്‍ നിന്നാണ് പൊലീസുകാരുമായി വാഹനം മലമ്പുഴയിലെത്തിയത്. സാധാരണക്കാരന്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചാല്‍ കൈയോടെ പിടികൂടി പിഴ ഈടാക്കാന്‍ ആത്മാര്‍ത്ഥത കാണിക്കുന്ന പൊലീസ് സ്വന്തം കാര്യം വന്നപ്പോള്‍ ചുവടുമാറ്റിയെന്ന് ആക്ഷേപം ഉയരുന്നുണ്ട്.