LOADING

Type to search

കോവിഡ് വ്യാപനം കുറയുന്നു, ഇന്ന് ലോക്ഡൗണ്‍ ഇല്ല

Latest News Local News News

കൊച്ചി>>>സംസ്ഥാനത്ത് ആശ്വാസമേകി കോവിഡ് വ്യാപനം കുറയുന്നു. വാക്സിന്‍ എടുത്തവരില്‍ രോഗലക്ഷണമുള്ളവര്‍ മാത്രം ഡോക്ടറെ സമീപിച്ചാല്‍ മതിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ കോവിഡ് പോസിറ്റീവ് ആയ ആളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്.

പ്രതിദിന കോവിഡ് കേസുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കുറവുണ്ട്. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണവും കുറവാണ്.

ഈ മാസം 3 മുതല്‍ 9 വരെ ശരാശരി 2,42,278 കേസുകള്‍. ചികിത്സയിലുണ്ടായിരുന്നതില്‍ രണ്ട് ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകള്‍ വേണ്ടിവന്നത്. ഐസിയുവില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം ഒരു ശതമാനം ആയി. വാക്സിന്‍ എടുക്കാത്ത ആളുകള്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.

ഇന്ന് ലോക്ഡൗണ്‍ ഇല്ല

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ പൂര്‍ണമായും ഒഴിവാക്കിയ ശേഷമുളള ആദ്യ ഞായറാഴ്ചയാണ് ഇന്ന്. ലോക്ഡൗണ്‍ പരിശോധനകളും നിയന്ത്രണങ്ങളും ഇന്ന് ഉണ്ടാവില്ല. മറ്റു ദിവസങ്ങളിലെ പോലെ തന്നെ ഇന്നും എല്ലാ മേഖലകളും പ്രവര്‍ത്തിക്കും. കഴിഞ്ഞ കോവിഡ് അവലോകന യോഗത്തിലാണ് ഞായറാഴ്ച ലോക്ഡൗണും നൈറ്റ് കര്‍ഫ്യൂവും പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.