LOADING

Type to search

കോവിഡ് കേസുകളുടെ എണ്ണപ്പെരുക്കത്തിനിടെ ആശ്വാസത്തിന്റെ സൂചനകള്‍

Latest News Local News News

.


തിരുവനന്തപുരം>>> കോവിഡ് കേസുകളുടെ എണ്ണപ്പെരുക്കത്തിനിടെ ആശ്വാസത്തിന്റെ സൂചനകള്‍. ഒരാളില്‍നിന്ന് എത്രപേരിലേക്ക് രോഗം പകരുന്നെന്ന് കണക്കാക്കുന്ന ‘ആര്‍ ‘ഘടകം കേരളത്തില്‍ 1.5ല്‍ നിന്ന് 1.2 ലേക്ക് താഴ്‌ന്നെന്നതാണ് ആശ്വാസത്തിന് വകനല്‍കുന്നത്.

ഇതിലൂടെ പ്രതിവാര കേസുകള്‍ 50 ശതമാനം വീതം വര്‍ധിച്ചത് 20 ശതമാനം എന്ന നിലയിലേക്ക് താഴുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കേസുകളുടെ എണ്ണം അടുത്തയാഴ്ചയോടെ ക്രമമായി കുറയും. ആര്‍ ഘടകം 1.0 ല്‍ താഴെയാകുന്നതാണ് സുരക്ഷിതം.
ജൂലൈയില്‍ 1.1 ആയിരുന്നതാണ് ആഗസ്റ്റില്‍ 1.5 ആയി ഉയര്‍ന്നത്. ആര്‍ ഘടകം 1.0 നെക്കാള്‍ കൂടുതലാണെങ്കില്‍ അതിനര്‍ഥം കേസുകള്‍ വര്‍ധിക്കുന്നെന്നാണ്.

സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ ഒരു ശതമാനം മാത്രമാണ് ഐ.സി.യുവിലുള്ളത്. വെന്റിലേറ്ററിലുള്ളവര്‍ 0.5 ശതമാനം. 2.37 ലക്ഷം പേരാണ് നിലവില്‍ രോഗബാധിതര്‍. കഴിഞ്ഞവര്‍ഷത്തെ ഓണക്കാലവുമായി താരതമ്യം ചെയ്യുമേ്ബാള്‍ അനുകൂലവും പ്രതികൂലവുമായ ഘടകങ്ങള്‍ ഇത്തവണയുണ്ടായിരുന്നു.

അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് ഇക്കുറി പടര്‍ന്നത്. എന്നാല്‍ വാക്‌സിന്‍ വിതരണം വേഗത്തില്‍ നടന്നത് അനുകൂല ഘടകമായി. ഇത് പ്രതിരോധദൗത്യത്തെ സഹായിച്ചു.

ആഗസ്റ്റില്‍ 68 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 24 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. പുതിയ കണക്ക് പ്രകാരം ഒന്നും രണ്ടും ഡോസുകളടക്കം ആകെ വാക്‌സിന്‍ വിതരണം മൂന്ന് കോടി പിന്നിട്ടു. അതില്‍ 2,19,86,464 പേര്‍ക്ക് ഒന്നാം ഡോസും 83,36,230 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസ്സിന് മുകളിലുള്ള 76.61 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 29.05 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.