LOADING

Type to search

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം

News

തിരുവനന്തപുരം>>> സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം. ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക് ഡൗണിലടക്കം തിരുമാനം ഇന്നത്തെ അവലോകന യോഗത്തിലുണ്ടായേക്കും. ഞായറാഴ്ചത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണക്കം പിന്‍വലിക്കാനുള്ള തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിലുണ്ടായേക്കും.

സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗണ്‍ പിന്‍വലിക്കുന്നതിനൊപ്പം രാത്രി കാല കര്‍ഫ്യുവും പിന്‍വലിക്കുന്നില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉച്ചക്ക് മൂന്നരക്കാണ് കൊവിഡ് അവലോകന യോഗം ചേരുക. ഞായറാഴ്ച ലോക് ഡൗണും രാത്രികര്‍ഫ്യുവും പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തില്‍ രാജ്യത്തെ പല വിദഗ്ധരും നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാകും സര്‍ക്കാര്‍ ഇളവുകളില്‍ തീരുമാനമെടുക്കുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സ്‌കൂളുകള്‍ തുറക്കാമെന്ന നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലുംെ ഇക്കാര്യത്തില്‍ പെട്ടെന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കില്ലെന്നാണ് വ്യക്തമാകുന്നത്. വിദഗ്ധസമിതിയെ വെച്ച് പരിശോധനക്ക് ശേഷം മാത്രം സ്‌കൂള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ ആലോചന.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.